ഇരിട്ടി: പോലീസിന്റെ മധ്യസ്ഥയിൽ കുടുംബ വഴക്ക് പറഞ്ഞുതീർത്തെങ്കിലും, അതിനുശേഷവും ആക്രമണം നടത്തിയ15 പേർക്കെതിരേ ആറളം പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ തിരികെ പോകുമ്പോൾ കക്കുവാ പാലത്തിൽ വാഹനം തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.
പിറകെ ഉണ്ടായിരുന്ന പോലീസ് സംഘം ആക്രമികളെ പിടികൂടുകയായിരുന്നു. കീഴ്പള്ളി വിയറ്റ്നാം, മുഴക്കുന്ന് മുടക്കോഴി, ആറളം പുനരധിവാസ മേഖല എന്നിവിടങ്ങളിലെ താമസക്കാരായ 15 പേർക്ക് എതിരേയാണ് കേസെടുത്തത്.